പിറവത്ത് ഉമ്മൻചാണ്ടി സ്മൃതി സംഗമവും ,മാനവ സേവ പുരസ്കാര സമർപ്പണവും.
പിറവം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമം അഡ്വ. അനൂപ് ജേക്കബ് എം.എൽ .എ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ജെയ്‌സൺ ജോസഫ് സ്മൃതി സന്ദേശം നൽകി. “ഉമ്മൻ ചാണ്ടി മാനവ സേവ പുരസ്ക്കാരം” സമർപ്പണം ഡോ. പ്രിൻസ് സ്ലീബയ്ക്ക് ഗാന്ധിദർശൻ വേദി ഐ.ടി സെൽ സംസ്ഥാന ചെയർമാൻ വി. എസ് ദിലീപ് കുമാർ നൽകി ആദരിച്ചു. ഡി.സി.സി. സെക്രട്ടറി കെ ആർ പ്രദീപ് കുമാർ, ട്രഷറർ കെ കെ സോമൻ, കെ ആർ ജയകുമാർ, അരുൺ കല്ലറക്കൽ, എം ആർ ഉണ്ണികൃഷ്ണൻ, ജെയിംസ് കുറ്റിക്കോട്ടയിൽ, വൈക്കം നസീർ, അനിത സജി, വത്സല വർഗീസ്, ജിൻസി രാജു, തോമസ് മല്ലിപ്പുറം, ബാബു ഞാറുകാട്ടിൽ എന്നിവർ സംസാരിച്ചു.