പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം
പിറവം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പിറവം,
വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം.
എൽപി വിഭാഗത്തിൽ വെളിയനാട് ഗവ.യുപി സ്കൂൾ ഒന്നാമതെത്തി.രാമമംഗലം ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെൻ്റ് മേരീസ് യുപി സ്കൂൾ ഒന്നാമതെത്തി.പിറവം എംകെഎം ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ പിറവം സെൻ്റ് ജോസഫ് ഹൈസ്കൂൾ ഓവറോൾ നേടി.വെളിയനാട് സെൻ്റ് പോൾസ് ഹൈസ്കൂളിനാണ് രണ്ടാംസ്ഥാനം.ഹയർ സെക്കൻ്ററി വിഭാഗത്തിൽ പാമ്പാക്കുട ഗവ.എച്ച്എസ്എസ് ഒന്നാമതെത്തി. പിറവം എംകെഎം സ്കൂളിനാണ് റണ്ണറപ്പ്. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് സമ്മാന വിതരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ.പൗലോസ് കിഴക്കിനേടത്ത്, പ്രധാനാധ്യാപകൻ ദാനിയേൽ തോമസ് അഡ്വ.ബിമൽ ചന്ദ്രൻ , ജോജിമോൻ ചാരുപ്ലാവിൽ, പി.ഗിരീഷ് കുമാർ , രാജു പാണാലിക്കൽ , അന്നമ്മ ഡോമി, രമ വിജയൻ , ജിൻസി രാജു , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജി ശ്യാമളവർണ്ണൻ, ഡോ. എ.സി പീറ്റർ , ബിജു തങ്കപ്പൻ, മേബിൾ കെ. പോൾ, ബ്രീസി പൗലോസ് , കുമാരി അക്സ സജി, ലില്ലി എ.എം എന്നിവർ പ്രസംഗിച്ചു.