Back To Top

January 1, 2024

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദനഹാ പെരുന്നാൾ കൊടി കയറി

 

 

പിറവം : ചരിത്രപ്രസിദ്ധവും പുണ്യ പുരാതനവുമായ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലെ പ്രധാന പെരുന്നാളായ വിശുദ്ധ ദനഹാ പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് കൊടിയേറ്റി. ജനുവരി ഒന്നുമുതൽ ആറാം തീയതി വരുന്ന പ്രധാനപെരുന്നാളുകളിൽ ജനുവരി നാലുവരെ എല്ലാ ദിവസവും രാവിലെ 7 .15-ന് വിശുദ്ധ കുർബാനയും, വൈകീട്ട് ആറുമണിക്ക് സന്ധ്യാ പ്രാർത്ഥനയും നടക്കും

അഞ്ചാം തീയതി രാവിലെ 7 15ന് വിശുദ്ധ കുർബാനക്ക് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും വൈകുന്നേരം 2 മണിക്ക് വാദ്യമേളങ്ങൾ, നാലിന് പേപ്പതി കുരിശങ്കൽ നിന്ന് പ്രദക്ഷിണം, 7:00 മണിക്ക് സന്ധ്യാപ്രാർത്ഥന, എട്ടുമണിക്ക് പ്രദക്ഷിണം പള്ളിയിലെത്തി ധൂപ പ്രാർത്ഥന ,നേർച്ചസദ്യ എന്നിവ നടക്കും .ആറാം തീയതി ശനിയാഴ്ച രാവിലെ 6 45 ന് പ്രഭാത പ്രാർത്ഥന, 7 .30 -ന് വിശുദ്ധ ദനഹാ ശ്രശൂഷ ,തുടർന്ന് 9 -ന് വിശുദ്ധ കുർബാന പ്രസംഗം ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, 11 30ന് പ്രദക്ഷിണം കരവട്ടെ കുരിശിലേക്ക് ,12ന് പള്ളിയിൽ എത്തി ധൂപ പ്രാർത്ഥന 12 30ന് ലുത്തിനിയ , ഒരുമണിക്ക് സ്ലീബാ എഴുന്നള്ളിപ്പ് രണ്ടുമണിക്ക് കൊടിയിറക്കൽ. പെരുന്നാളിന്റെ ഒരുക്കങ്ങൾ മുഴുവൻ പൂർത്തിയായതായി വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിൽ ,ഫാ . മാത്യൂസ് വാതക്കാട്ടിൽ, ഫാ. ഏലിയാസ് ചെറുകാട്, ട്രസ്റ്റി മാരായ ജോൺ പി ജേക്കബ്, ബാബു മങ്കടി പെരുന്നാൾ കമ്മിറ്റി കൺവീനർ ജെബി കാരി ത്തടത്തിൽ എന്നിവർ അറിയിച്ചു.

 

Prev Post

ഒരു വിശുദ്ധ ജീവിതത്തിനുള്ള സമർപ്പണമാണ് ക്രൈസ്‌തവ ചൈതന്യം. യു.റ്റി. ജോർജ് .

Next Post

സംസ്ഥാനങ്ങളെ ഒഴിവാക്കിയല്ല വികസനം നടപ്പാക്കേണ്ടത്‌: മുഖ്യമന്ത്രി

post-bars