Back To Top

February 10, 2024

പിറവം റെയിൽവേ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടും


 

 

പിറവം: ഗ്രാമീണ പ്രദേശങ്ങളിലെ യാത്രക്കാർക്കു പ്രയോജനകരമായി പിറവം മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിച്ചിരുന്ന റെയിൽവേയുടെ ടിക്കറ്റ് റിസർ വേഷൻ കൗണ്ടർ നിർത്തലാക്കുന്നതായി അറിയിപ്പ്. ചെലവു ചുരുക്കലിന്റെ ഭാഗ മായാണു നടപടി. ടിക്കറ്റ് റിസർവേഷനു ള്ള ലിങ്ക് വെള്ളിയാഴ്ച മുതൽ ലഭിച്ചില്ല. ശനി കൂടി മാത്രമെ കൗണ്ടറിന്റെ പ്രവർത്തനമുണ്ടാകു എന്ന അറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

 

രാജ്യത്ത് എവിടേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തേ ടെ 2013 ലാണ് കൗണ്ടർ ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ മികച്ച നിലയിലായിരുന്നു പ്രവർത്തനം. പിൽക്കാലത്ത് ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുറഞ്ഞു. ഒടുവിൽ നടത്തിയ ഓഡിറ്റിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർത്തലാക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.കൗണ്ടർ നിർത്തലാക്കുന്നതിനെതിരെ യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.പ്രശ്‌നത്തിൽ ജനപ്രതിനിധി കൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

Prev Post

പിറവം നഗരസഭാ ചെയർ പേഴ്സൺ തിരഞ്ഞെടുപ്പ് ഹർജി 16 -ലേക്ക് മാറ്റി .

Next Post

ഓണക്കൂർ ക്ഷേത്രത്തിൽ മോഷണം: പണം കവർന്നു

post-bars