പിറവത്ത് വ്യാപാരസ്ഥാപനങ്ങളിൽ തട്ടിപ്പ്- ഒരാളെ പിറവം പോലീസ് പിടി കൂടി .
പിറവം : പിറവം ടൗണിലുള്ള ന്യൂ ബസ്സാറിൽ കിഴക്കേൽ ഹാർഡ് വെയേഴ്സ് എന്ന സ്ഥാപനത്തിൻറെ ഫോൺ നമ്പറിലേക്ക് വിളിച്ചു സൗഹൃദം സ്ഥാപിച്ച് , കബിളിപ്പിച്ചു 15 ,000 രൂപ തട്ടിയെടുത്ത ഇടുക്കി, കുമിളി ഒന്നാം മൈൽ , പാലയ്ക്കാതൊണ്ടിൽ,അമീർ 36 -നെ പിറവം പോലീസ് തൃപ്പൂണിത്തറയിൽ നിന്നും അറസ്റ്റു ചെയ്തു. 45949/- രൂപയുടെ പെയിൻറ് സാധനങ്ങൾ ഓർഡർ ചെയ്യുകയും അതിനുശേഷം പ്രതിക്ക് ഒരു പാഴ്സൽ വരുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ നമ്പറിലേക്ക് 5300/- രൂപ പരാതിക്കാരനോട് ഗൂഗിൾ പേ ചെയ്തു വാങ്ങി വീണ്ടും പാഴ്സലിന് പണം തികഞ്ഞില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10000/- രൂപയും ഗൂഗിൾ പേ ചെയ്ത വാങ്ങി. ഓർഡർ ചെയ്തു വാങ്ങിയ പെയിൻറ് മെറ്റീരിയലും ആയി പ്രതി പറഞ്ഞ സ്ഥലത്ത് ചെന്ന് അന്വേഷിച്ചതിൽ വിലാസം ഇല്ല എന്ന് ബോധ്യപ്പെട്ട് കബളിപ്പിക്കപ്പെടുകയും ഗൂഗിൾ പേ ചെയ്തു വാങ്ങിയ 15300/- രൂപ നാളിതുവരെ തിരികെ കൊടുക്കാതെ വിശ്വാസവഞ്ചന ചെയ്ത് ചതി ചെയ്ത കാര്യം പരാതിപ്പെട്ടതിനെ തുടർന്നാണ് പിറവം പോലീസ് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് മൊബൈൽ നമ്പറും വിലാസവും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടിച്ചത്.
നിലവിൽ കൊടുങ്ങല്ലൂരിൽ താമസിക്കുന്ന പ്രതിയെ ഇന്നലെ തൃപ്പൂണിത്തുറ ഭാഗത്ത് വെച്ച് കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി .