Back To Top

January 31, 2024

പിറവം നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്                     യുഡിഎഫിന് അട്ടിമറി വിജയം         കോൺഗ്രസിലെ ജിൻസി രാജു ചെയർപേഴ്സൺ

 

 

പിറവം : എൽ.ഡി.എഫിലെ മുൻധാരണ പ്രകാരം സി.പി.എമ്മിലെ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് രാജിവച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. ആകെ 27 സീറ്റുകൾ ഉള്ള പിറവം നഗരസഭയിൽ എൽഡിഎഫിന് 14 യുഡിഎഫിന് 13 എന്ന നിലയിൽ ആയിരുന്നു കക്ഷിനില. സിപിഎമ്മിലെ ഏലിയാമ്മ ഫിലിപ്പിന് ആദ്യത്തെ ടേമും തുടർന്ന് സിപിഐയിലെ അഡ്വ. ജൂലി സാബുവും ചെയർപേഴ്സൺ സ്ഥാനം പങ്കിടാൻ ആയിരുന്നു ധാരണ. ഇതേ തുടർന്നാണ് നിലവിലെ ചെയർപേഴ്സൺ രാജിവെച്ചത്. തുടർന്ന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ചെയർപേഴ്സൺ ആയിരുന്ന ഏലിയാമ്മ ഫിലിപ്പ് ബാലറ്റ് പേപ്പറിൽ ഒപ്പിടാതിരുന്നതിനെ തുടർന്ന് വോട്ട് അസാധുവാകുകയായിരുന്നു. പിനീട് 13 -13 എന്ന നിലയിൽ വോട്ട് നില വന്നതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ കോൺഗ്രസിലെ ആറാം വാർഡ് മെമ്പർ ജിൻസി രാജു വിജയിച്ചു .കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ് തുടർച്ചയായി വിജയിച്ചു വന്ന പിറവം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഒരംഗത്തിന്റെ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ടത് . നഗരസഭയിലെ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റങ്ങൾ ഒന്നും വരുന്നില്ല എങ്കിലും ചെയർപേഴ്സൺ ആയി ജിൻസി രാജു ഭരിക്കും.

തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ റിട്ടേണിങ് ഓഫീസർ

എറണാകുളം ഇറിഗേഷൻ ഡിവിഷൻ എസ്‌സിക്യൂട്ടീവ് എഞ്ചിനീയർ, ബി.അബ്ബാസ് , ജൂനിയർ സൂപ്രണ്ട് സ്വാമിനാഥൻ വി.എൻ

എന്നിവർ മുൻപാകെ മുൻപാകെ ജിൻസി രാജു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ടതിൽ സിപിഐക്ക് ശക്തമായ അമർഷമുണ്ട് വിജയത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ പിറവത്ത് ആഹ്ളാദ പ്രകടനം നടത്തി.

Prev Post

പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിജയം നേടി. യു.ഡി.എഫ്.

Next Post

പെരിയപ്പുറം സ്കൂളിൽ വാനനിരീക്ഷണം നടത്തി

post-bars