കാർഷിക മേഖലക്കും ആരോഗ്യമേഖലക്കും മികച്ച പരിഗണന നൽകി പിറവം നഗരസഭ ബഡ്ജറ്റ് .
പിറവം : 2024 – 25 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ മുന്നിരിപ്പുണ്ടായിരുന്ന 2,05,75,589 രൂപയും, 41 ,06,54,843 രൂപയുടെ വരവും ഉൾപ്പെടെ ആകെ 43 ,12,30,432 രൂപയുടെ വരവും, 42 ,00,38,690 രൂപയുടെ ചെലവും 1,11,91,742 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പിറവം നഗരസഭ ബഡ്ജറ്റ് നഗരസഭ ചെയർപേഴ്സൺ ജിൻസി രാജുവിന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷൻ കെ .പി സലിം അവതരിപ്പിച്ചു. നെൽകൃഷി സബ്സിഡിക്കായി മാത്രം 32 ലക്ഷം രൂപയും , ഉൽപ്പാദന മേഖലയിൽ 3 .08 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. ആരോഗ്യ മേഖലക്ക് അലോപ്പതി , ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകൾക്കായി 1 .44 കോടി രൂപ വകയിരുത്തി. ശുചിത്യ മാലിന്യ സംസ്ക്കരണം, സുരക്ഷിത ഭവനം, പാഴൂർ ആറ്റു തീരം പാർക്ക് ,ഷീ ടോയ്ലറ്റ്, ഹാപ്പിനസ് പാർക്കുകൾ, കൺ മണിക്ക് കാവൽ തുടങ്ങിയ പദ്ധതി കളാണ് അവതരിപ്പിച്ചത്.