Back To Top

May 3, 2024

പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ വാർഷിക സന്ദർശന പരിപാടി നടത്തി.

 

പിറവം : പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ വാർഷിക സന്ദർശന പരിപാടിയും പ്രവർത്തന പദ്ധതികളുടെ വിലയിരുത്തലും നടത്തി. ഇതോടനുബന്ധിച്ചു നടന്ന യോഗം റോട്ടറി ഇന്റർനാഷണലിന്റെ കൊച്ചി- കോയമ്പത്തൂർ ഡിസ്ട്രിക്ട് ഗവർണർ റ്റി .ആർ വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡണ്ടും സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിന്റെ സീനിയർ പ്രിൻസിപ്പലുമായ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു . മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം അസി. ഗവർണർ ജിനിറ്റ് ജെയിംസ്, ഡോ. പൗലോസ് പി. വി, ഡോ. സെൽവി സേവ്യർ , ജോമോൻ വർഗീസ് , സാലി ജോൺ , എൽദോ ടി . പോൾ എന്നിവർ പ്രസംഗിച്ചു . റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന ഗവ. ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് , ജെ .എം. പി യിലെ ഡയാലിസിസ് സെന്റർ തുടങ്ങിയവ ഗവർണർ സന്ദർശിച്ചു.

Prev Post

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Next Post

മാർ ഗീവർഗീസ് സഹദായുടെ പെരുന്നാൾ കൊടി കയറി

post-bars