ഒന്നാം കാതോലിക്ക ബാവയുടെ കബറിടത്തിലേക്ക് തീർത്ഥാടകർക്ക് സ്വീകരണം നൽകി
പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 111-ാം മത് ഓർമ്മപ്പെരുന്നാളിനെത്തിയ കാൽനട തീർത്ഥാടകർക്ക് കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട
സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ
സ്വീകരണം നൽകി.സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ,ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ്, മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്,കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകി.
മുൻ വൈദിക ട്രസ്റ്റി ഫാ. എം ഒ ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. യാക്കോബ് തോമസ് റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ . ജോസ് തോമസ് പൂവത്തിങ്കൽ , വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ
ഫാ. മത്തായി കോർ എപ്പിസ്കോപ്പ, ഫാ.സി എം കുര്യാക്കോസ്,
ഫാ ജോസഫ് മലയിൽ, ഫാ.ജേക്കബ് കുര്യൻ, ഫാ. ടി പി ഏലിയാസ്,ഫാ.തോമസ് സാബു, ഫാ.റെജി അലക്സാണ്ടർ, ഫാ.ഗീവർഗീസ് ജോൺസൺ,ഫാ. യാക്കോബ് തോമസ്, ഫാ.നോബിൻ ഫിലിപ്പ് ,ഫാ.ജോൺ വി ജോൺ, പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് തടത്തിൽ, പഞ്ചായത്തംഗം സാജു ജോൺ തുടങ്ങിയവർ സംസാരിച്ചു. വെള്ളി രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെയും,യൂഹാനോൻ മാർ പോളികാർപ്പോസ് ,സഖറിയാസ് മാർ സേവേറിയോസ്,തുടങ്ങിയമെത്രാപ്പോലീത്തമാരുടെയും
പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ
.