Back To Top

August 21, 2024

നവ കേരള സദസ്സിലെ അപേക്ഷകൾ സമയ ബന്ധിതമായി  പരിഹരിക്കണം – നിവേദനം നൽകി.  

 

 

പിറവം : പിറവം നിയോജക മണ്ഡലത്തിൽ കേരള മുഖ്യമന്ത്രി പങ്കെടുത്ത് നടത്തിയ നവ കേരള സദസ്സ് പരിപാടിയിൽ പിറവം വില്ലേജുമായി ബന്ധപ്പെട്ട പരിഹരിക്കേണ്ട വിഷയങ്ങളിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികൾ പരിഹരിക്കുന്നതിന് മൂവാറ്റുപുഴ തഹസിൽദാർ, അപേക്ഷകൾ വില്ലേജിന് കൈമാറിയിട്ടുള്ളതാണ്. എന്നാൽ പിറവം വില്ലേജ് ഓഫീസ് അപേക്ഷകരെ ബന്ധപ്പെടുകയോ അപേക്ഷയ്ക്ക് തീർപ്പ് കൽപ്പിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് മാസംതോറും കൂടുന്ന പിറവം വില്ലേജ് തല കമ്മിറ്റി പലപ്പോഴും ഈ വിഷയം ഉന്നയിച്ചിരുന്നു. ആയതിനാൽ നവ കേരളസദസ്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ നഗരസഭ കുൺസിലർ സോജൻ ജോർജ് നിവേദനം നൽകി.

 

 

Prev Post

അരീക്കൽ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് പാറയിൽ വിള്ളലുകൾ പരിശോധിക്കണം – അനൂപ് ജേക്കബ്…

Next Post

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

post-bars