പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ
പിറവം : നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. തുടര്‍ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ -ന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ലഭിച്ച 5 കോടി രൂപ ലഭിച്ചതില്‍ നിന്നും ഒരു കോടി എഴുപത് ലക്ഷം രൂപ ഉപയോഗിച്ച് കിച്ചന്‍, ഡൈനിങ്ങ് ഹാള്‍, അടല്‍ ഫിഗര്‍ ലാബ് എന്നിവയുടെ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
ഇതിനു ശേഷം രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ആയതിനാല്‍ രണ്ടാംഘട്ട വികസനത്തിന് ഗവണ്‍മെന്റ് തലത്തില്‍ അനുമതി എത്രയും വേഗം ലഭ്യമാക്കുമെന്ന് ആവശ്യപ്പെട്ട് വിദ്യാഭാസ വകുപ്പ് മന്ത്രിയെ എം.എല്‍.എ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും തുടര്‍ പ്രവൃത്തികള്‍ക്ക് അനുമതി വാങ്ങിയതിനു ശേഷമാണ് KITE-ന് നിര്‍ദ്ദേശം നല്കിയത്. ഇനി ഉപയോഗിക്കാനുള്ള 3 കോടി 30 ലക്ഷം രൂപയുടെ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്, സ്റ്റേജ്, ഗേറ്റ് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കായി എസ്റ്റിമേറ്റ് പുതിയതായി തയ്യാറാക്കേണ്ടതുണ്ട്. സ്കൂളിന്റെ ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് KITE – ന് നിർദ്ദേശം നൽകിയതായി അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു .