പെരിങ്ങാമല ബാലശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രുക്‌മിണീസ്വയംവരം
പിറവം: പാലച്ചുവട് പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സത്തിൻ്റെ ഭാഗമായി നടക്കുന്ന ഭാഗവത സപ്താഹ യജ്ഞവേദിയിൽ ചൊവ്വാഴ്ച വൈകീട്ട് രുക്മിണീസ്വയംവരം നടന്നു.
താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് എഴുന്നള്ളിച്ച വിഗ്രഹം യജ്ഞ വേദിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനുസമീപം പ്രതിഷ്ഠിച്ചശേഷം യജ്ഞാചാര്യ മിനി മോഹൻ സ്വയംവരഭാഗങ്ങൾ വായിച്ചു സമർപ്പിച്ചു.മെയ് 8 വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ മത്സ്യാവതാരം ചന്ദനം ചാർത്ത് നടക്കും. 11-ന് അവഭൃഥ സ്നാനം, പ്രസാദ ഊട്ട് എന്നിവയോടെ യജ്ഞം സമാപിക്കും. വൈകീട്ട് കൈകൊട്ടിക്കളി, കൊച്ചിൻ ശ്രുതിലയയുടെ ഭക്തി ഗാനസുധ .മെയ് ഒൻപതിന് രാവിലെ നാരായണീയ പാരായണം, വൈകീട്ട് ദീപാരാധനയെ തുടർന്ന് കൈകൊട്ടിക്കളി, ഭക്തിഗാന സദസ്സ് . പ്രതിഷ്ഠാദിനമായ മെയ് 10-ന് രാവിലെ 8-ന് ശീവേലി, 10-ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ, കലശാഭിഷേകം, കളഭാഭിഷേകം 10 -ന് ഉച്ചപ്പൂജ എന്നിവ നടക്കും.തുടർന്ന് 11.30-ന് പെരിങ്ങാ മലയിലെ പ്രത്യേക വഴിപാടായ മഹാബാല ഊട്ട്, തുടർന്ന് മഹാപ്രസാദ ഊട്ട്. വൈകീട്ട് 4 -ന് പിറവം ടൗണിനോട് ചേർന്നുള്ള കരക്കോട് ശ്രീമൂലസ്ഥാനത്ത് പ്രത്യേക പൂജ, തുടർന്ന് ടൗൺ ചുറ്റി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര .
ചിത്രം: പിറവം പാലച്ചുവട് പെരിങ്ങാമല ബാലശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന രുക്മിണീ സ്വയംവര ഘോഷയാത്ര