രാമമംഗലം എസ് എച്ച് ഒ ക്കെതിരെ എൽ.ഡി.എഫ്. പ്രതിഷേധ സമരം നടത്തി.
പിറവം : സിപിഐ എം ഏരിയ സെക്രട്ടറിയെ അപമാനിക്കാൻ ഫോൺ സംഭാഷണം റെക്കേർഡ് ചെയ്ത് പ്രചരിപ്പിച്ച രാമമംഗലം എസ്എച്ച്ഒ എസ് സജികുമാറിൻ്റെ നടപടിക്കെതിരെ ജന രോഷമിരമ്പി. സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ രാമമംഗലം പഞ്ചായത്തു കവലയിൽ നിന്നാരംഭിച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. രാമമംഗലം കടവിൽ ചേർന്ന യോഗം
ജില്ല സെക്രട്ടേറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം എ ഡി ഗോപി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, കെ പി സലിം ,സി എൻ പ്രഭ കുമാർ, ടി കെ മോഹനൻ, ഒ എൻ വിജയൻ ,പി എസ് മോഹനൻ ,സണ്ണി കുര്യാക്കോസ്, സുമിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.സംസ്ഥാന സർക്കാരിൻ്റെ പൊലിസ് നയത്തിന് വിരുദ്ധമായി പെരുമാറുകയും, സർവ്വസ്
ചട്ടങ്ങൾ ലംഘിക്കുകയും, പൊതുപ്രവർത്തകരെ അപമാനിക്കുകയും ചെയ്യുന്ന സജികുമാറിനെതിരെ കർശന നടപടി വേണമെന്നാണ് സി പി ഐ എം ആവശ്യം.
ചിത്രം : സിപിഐ എം ഏരിയ സെക്രട്ടറിയെ അപമാനിക്കാൻ ഫോൺ സംഭാഷണം റെക്കേർഡ് ചെയ്ത് പ്രചരിപ്പിച്ച രാമമംഗലം എസ.എച് .ഓ. ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധ യോഗം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.