കളമ്പൂക്കാവിൽ പത്താമുദയം ഉത്സവം 23-ന് കൊടിയേറും
പിറവം: കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയം ഉത്സവത്തിന് 23-ന് കൊടിയേറും. ആറുദിവസത്തെ ഉത്സവം 28-ന് ആറാട്ടോടെ സമാപിക്കും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരി കാർമികത്വം നൽകും. പത്താമുദയമായ ബുധനാഴ്ച രാവിലെ പാരമ്പര്യാചാരപ്രകാരമുള്ള തുടികൊട്ടിപ്പാട്ട്, മറുകുതിരയാട്ടം, താലപ്പൊലി, മുടിയാട്ടം തുടങ്ങിയവ നടക്കും. താലപ്പൊലി സംഘങ്ങൾ പരമ്പരാഗത ആചാരങ്ങളോടെ വൈകീട്ട് മൂന്നുമണിയോടെ കാവിലെത്തി പ്രദക്ഷിണം വെച്ച് അമ്മയെ തൊഴുത് മടങ്ങും. രാത്രി 7.30-നാണ് കൊടിയേറ്റ്
.