മത്സരങ്ങളിൽ പങ്കാളിത്തം സമ്മാനത്തെക്കാൾ വിലമതിക്കേണ്ടത്- അഡ്വ. അനൂപ് ജേക്കബ്.
ഇലഞ്ഞി: മത്സരങ്ങളിൽ പങ്കാളിത്തം സമ്മാനം നേടുന്നതിനേക്കാൾ ഓരോരുത്തരും വിലമതിക്കണമെന്ന് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ സംഘടിപ്പിച്ച ‘ഫിലോത്സവ്-24’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ടും പൊതുപ്രവർത്തകനുമായ സജീവ് പി. കെ അധ്യക്ഷനായി. ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, കെസിയ എലിസബത്ത് മാത്യു, ജസ്ബീൻ ശ്രീജി ,ബേസിൽ റെനോൾ , ആൻ മരിയ ബാബു എന്നിവർ പ്രസംഗിച്ചു. 11 വേദികളിലായി ആയിരത്തി ഇരുനൂറോളം കലാകാരന്മാർ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കം ശനിയാഴ്ച നാലുമണിക്ക് സമാപിക്കും. സമാപന സമ്മേളനത്തിൽ ഡോ. സെൽവി സേവ്യർ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.