സെൻ്റ് മേരീസ് ബേത്ലഹേം മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക തിരുന്നാൾ കൊടിയേറി
പിറവം: സെൻ്റ് മേരീസ് ബേത്ലഹേം മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക തിരുന്നാളിന് വികാരി ഫാ.പൗലോസ് കിഴക്കനേടത്ത് കൊടിയേറ്റി. ഫെബ്രുവരി 22,23 ദിവസങ്ങളിലാണ് പ്രധാന തിരുന്നാൾ. 22 ന് വൈകുന്നേരം 4.45 ന് സീറോ മലബാർ റീത്തിൽ നടക്കുന്ന
വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. ഓനായി മണക്കുന്നേൽ കാർമികത്വം വഹിക്കും. 6 ന് കുരിശടി കുദാശ, 6.15 ന് വി.അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സ്ഥാപനം, മുവാറ്റുപുഴ ഭദ്രാസന അദ്ധ്യക്ഷൻ മോസ്റ്റ് റവ.ഡോ. യൂഹാനോൻ മോർ തെയഡോഷ്യസ് തിരുനാൾ സന്ദേശം നൽകും. 7.15 ന് പ്രദക്ഷിണം . 23 ന് രാവിലെ 8.30 ന് പ്രഭാതപ്രാർത്ഥന, 9 ന് തിരുനാൾ കുർബാന, . തുടർന്ന് മദ്ധ്യസ്ഥപ്രാർത്ഥന, സെമിത്തേരിയിലേക്ക് പ്രദക്ഷിണം നേർച്ചസദ്യ ഉച്ചക്ക് 1 ന് കൊടിയിറക്ക്.
ചിത്രം : സെൻ്റ് മേരീസ് ബേത്ലഹേം മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക തിരുന്നാളിന് വികാരി ഫാ.പൗലോസ് കിഴക്കനേടത്ത് കൊടിയേറ്റുന്നു.