Back To Top

October 15, 2023

യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു

തിരുമാറാടി: യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എം.സി. അജി, ബീന ഏലിയാസ്, വര്‍ഗീസ് മാണി, സുനില്‍ കള്ളാട്ടുകുഴി, കെ.എസ്. അജി, എം.വി. ആനന്ദ്കുമാര്‍, ദില്‍ മോഹൻ എന്നിവര്‍ പ്രസംഗിച്ചു. ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ആനന്ദ്, മഹേഷ് ടീം ഒന്നാം സ്ഥാനവും. മനു, സുമേഷ് രണ്ടാം സ്ഥാനവും. ക്രിക്കറ്റ് മത്സരത്തില്‍ ടൈമ തിരുമാറാടി ഒന്നാം സ്ഥാനവും. എവര്‍ഷൈൻ കാക്കൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലാമത്സരങ്ങള്‍ ഇന്ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.

Prev Post

യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്…

Next Post

കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ…

post-bars

Leave a Comment