Back To Top

February 11, 2024

ഭവന പദ്ധതിക്കും ,കാർഷിക മേഖലക്കും പ്രാധാന്യം നൽകി പാമ്പാക്കുട പഞ്ചായത്ത് ബജറ്റ്

 

 

പിറവം: കാർഷിക മേഖലയ്ക്കും ഭവനപദ്ധതികൾക്കും പ്രാധാന്യം നൽകി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് രാധാ നാരായണൻകുട്ടി ബജറ്റ് അവതരിപ്പിച്ചു. 18.78 കോടി രൂപ വരവും, 18.06 കോടി രൂപ ചെലവുമുള്ള ബജറ്റിൽ കാർഷിക മേഖലയ്ക്ക് 27.01 ലക്ഷം, ലൈഫ് ഭവന പദ്ധതിക്ക് 2.49 കോടി, ആരോഗ്യ മേഖലയ്ക്ക് 27.35 ലക്ഷം വനിത-ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് 6.78 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് 21.82 ലക്ഷവും, വയോജന ക്ഷേമപ്രവർത്തനങ്ങൾക്ക് 5.18 ലക്ഷം, ദാരിദ്ര്യ ലഘൂകരണ ക്ഷേമ പ്രവർത്തനങ്ങൾക്കായി 4 കോടി രൂപയും, റോഡുകളുടെയും, കെട്ടിടങ്ങളുടെയും നവീകരണത്തിനും പുതിയവ നിർമ്മിക്കുന്നതിനും 2.33 കോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ പിന്നോക്ക വിഭാഗങ്ങൾ, ഭിന്നഷേഷിക്കാർ, വൃദ്ധർ, നിരാലംബരായ രോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ഉന്നമനത്തിനാവശ്യമായ വിവിധ പദ്ധതികൾക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

Prev Post

നെച്ചൂർ വാരുകുന്നേൽ സാറാമ്മ പൈലി നിര്യാതയായി.

Next Post

ജൂബിലി നിറവിൽ രാമമംഗലം ഹൈസ്കൂൾ

post-bars