Back To Top

February 9, 2024

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷ ബജറ്റ് അവതരിപ്പിച്ചു.

 

അഞ്ചൽപ്പെട്ടി: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി ബഡ്ജറ്റ് അവതരിപ്പിച്ചു. 4,9431624/- രൂപ വരവും 45899800/- രൂപ ചിലവും 35,31824 രൂപ നീക്കിയിരിപ്പുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സ്മിത എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് എൽസി ടോമി ബജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിക്കും പി.എം.എ.വൈ ഭവന പദ്ധതിക്കുമായി 3690000 രൂപയും ക്ഷിരകർഷക ക്ഷേമത്തിനായി 15 ലക്ഷം രൂപയം കാർഷിക മേഖലയിലെ പദ്ധതികൾ പാലക്കുഴ വാർഡ് 12ൽ തടയണ, മാമ്മലശ്ശേരി വാർഡ് 9- മാനടിയിൽ ലീഡിംഗ് ചാനൽ നിർമ്മാണത്തിനായി 6 ലക്ഷം, , വാഴകൃഷിക്കായി പദ്ധതി നെൽകൃഷി വിപണത്തിനായി 250000/-, കാർഷിക വിപണി നവീകരണത്തിനായി 800000/-, കുടിവെള്ള പദ്ധ തികൾക്കായി 3000000/- പൊതുശ്‌മശാനങ്ങൾ ആധുനിക വൽക്കരിക്കാൻ 2000000, ക്യാൻസർ പരിരക്ഷക്കായി പദ്ധതി, പാമ്പാക്കുട, രാമമംഗലം സി.എച്ച്.സികൾക്കായി 10000000(ഒരു കോടി ) രൂപ ജീവിത ശൈലി രോഗനിർമ്മാർജ്ജനത്തിനായി പാമ്പാക്കുട പഞ്ചായത്തിലെ വാർഡ് 10

തൊടുവാക്കുഴിയിൽ ഓപ്പൺ ജിം, രാമമംഗലം സി.എച്ച്.സിയിൽ ഓപ്പൺ ജിം, രാമമംഗലം കടവ് ബസ്‌സ്റ്റ‌ാൻ്റിൽ സിഎറ്റിക്ക് ഷട്ടിൽ കോർട്ട് എന്നിവ നിർമ്മിക്കും. തെരുവുനായ നിയന്ത്രണത്തിനായി എബിസി (ABC) പദ്ധതിക്ക് 250000 രൂപയും വിവിധ ഗ്രാമീണ റോഡുകൾക്കായി 1800000 രൂപയും കൂര്‌മല ടൂറിസം പദ്ധതി പ്രദേശത്ത് മിന്നൽരക്ഷാ ചാലകം നിർമ്മിക്കുന്നതിനും വിഹിതം വകയിരുത്തി, കിടപ്പുരോഗികളുടെ സംരക്ഷണത്തിനായി 11 ലക്ഷം രൂപയം വകയിരുത്തി. പാമ്പാക്കുട പഞ്ചായത്ത് വാർഡ് 7 ൽ അംഗനവാടിക്കായി 15 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പി നായി തുക മാറ്റി വച്ചിരിക്കുന്നു. പട്ടികജാതി കലാകാരൻമാർക്ക് വാദ്യ ഉപകരണങ്ങൾ വാങ്ങുന്ന തിനും തുക വകയിരുത്തിയിരിക്കുന്നു. പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിനായി 17ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. വനിതകളുടെ ഉന്നമനത്തിനായി മനത്തിനായി വിവിധ പദ്ദതികളിലായി 1600000 ലക്ഷം രൂപയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി 6 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

 

അഗതിരഹിത പദ്ധതിക്കായി 250000 രൂപയും യുവകലാകാരൻമാർക്ക് സ്ക്‌കോളർഷിപ്പും കുട്ടികൾക്ക് ചെണ്ട, ചിത്രരചന, കഥകളിവേഷം, മുടിയേറ്റ് എന്നിവ പഠിപ്പിക്കുന്നതിനുമായി 470000 രൂപയും വകയിരുത്തിയിരിക്കുന്നു.

 

ബജറ്റ് കമ്മിറ്റിയിൽ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് . ജയ ബിജുമോൻ, രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് . പി.വി.സ്റ്റീഫൻ, വൈസ് പ്രസിഡൻ്റ് മേരി എൽദോ, സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ ഡോജിൻ ജോൺ, വിജയകുമാരി പി.എസ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ജയകുമാർ പി.ആർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടു

ത്തു.

Prev Post

56 കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇലഞ്ഞി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കളക്ടർ…

post-bars