പാമ്പാക്കുടയിൽ നീതി മെഡിക്കൽ സ്റ്റോർ തുറന്നു
പിറവം : പാമ്പാക്കുട സർവ്വീസ് സഹകരണബാങ്ക് പാമ്പാക്കുടയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർ ഫെഡ് അധ്യക്ഷൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എബി.എൻ.ഏലിയാസ് അധ്യക്ഷനായി. ആദ്യ വിൽപന പഞ്ചായത്ത് പ്രസിഡന്റ് I ശ്രീകാന്ത് നന്ദനൻ നിർവഹിച്ചു. ബസ് സ്റ്റാൻഡിനു സമീപം കോനാട്ട് പ്ലാസാ മന്ദിരത്തിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിൽ നിന്നു അമ്പത് ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭിക്കും. ബാങ്ക് മുൻ പ്രസിഡന്റ് ജേക്കബ് മാത്യു കോസ്മെറ്റിക് ഡിവിഷനും. മലങ്കര മൽപാൻ ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ ബേബി കെയർ ഡിവിഷനും , പെറ്റ്സ് കെയർ ഡിവിഷൻ എസ്എൻഡിപി യോഗം പ്രസിഡൻ്റ് വി.കെ. നാരായണനും, ഹോം ഡെലിവറി പദ്ധതി ഉദ്ഘാടനം മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോണും നിർവഹിച്ചു.
ചിത്രം : പാമ്പാക്കുട സഹകരണബാങ്ക് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർ ഫെഡ് അധ്യക്ഷൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു
.