പകൽ വീട് – സ്നേഹ കൂട്ടായ്മ സംരംഭത്തിന് തുടക്കമായി.
പിറവം : മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ഓർത്തോഡോക്സ് കത്തീഡ്രൽ എൽഡർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പകൽ വീട് – സ്നേഹ കൂട്ടായ്മ സംരംഭത്തിന് തുടക്കമായി. സമൂഹത്തിലെ ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കന്മാർക്കും മുതിർന്നവർക്കും, അവരുടെ മനസികമായ ഉന്നമനത്തിനു വേണ്ടിയാണ് പകൽവീട് ആരംഭിച്ചിട്ടുള്ളത്. മലങ്കര മെത്രാപ്പോലിത്ത ജോസഫ് മോർ ഗ്രീഗറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. നിയുക്ത എം പി ഫ്രാൻസീസ് ജോർജ്,അനൂപ് ജേക്കബ് എംഎൽഎ, ഫാ. സ്ലീബ കാട്ടുമങ്ങാട്ട് കോർഎപ്പിസ്കോപ്പ,ഫാ. ബേബി ചാമക്കാല കോർ – എപ്പിസ്കോപ്പ ,
ഫാ. ബേസ്സിൽ കുറൂർ, ഫാ. എബിൻ ഉമേലിൽ,ഫാ. പൗലോസ് ചാത്തോത്ത്, ഫാ. എൽദോസ് ആയപ്പിള്ളിൽ, ഫാ. മത്തായി കുളച്ചിറ, ഫാ. മത്തായി കാട്ടുമങ്ങാട്ട്, ഫാ. ഡാർലി ഇടപ്പങ്ങാട്ടിൽ, ഫാ. അനിൽ മൂക്കനോട്ടിൽ, ഫാ. ബേസ്സിൽ പൊറ്റയിൽ, ഫാ. റോണി രാജൻ ചേലക്കാതടത്തിൽ ട്രസ്റ്റി സി. എം. ജോയ് ചെലച്ചോട്ടിൽ, പകൽ വീട് ചീഫ് കോർഡിനേറ്റർ സോനാ ബേസ്സിൽ മെമ്പർമാരായ ജയിനി രാജു, കെ പി മധുസൂധനൻ,ബിനി ഷാജി, എൽഡഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റോയി തണങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു.