അലങ്കാര മത്സ്യകൃഷിയുടെ ഉദ്ഘാടനം നടത്തി
പിറവം : കേരളാ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ മുളന്തുരുത്തി കാരിക്കോട് ചാലിത്താഴത്ത് തെക്കുംതറയിൽ വീട്ടിൽ അനിൽ റ്റി.വി ആരംഭിച്ച അലങ്കാര മത്സ്യകൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ മഞ്ജു അനിൽകുമാർ നിർവഹിച്ചു. 10-ാം വാർഡ് മെമ്പർ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ഓഷിൻ സ്റ്റഡീസ് എഞ്ചിനീയർ മുഹമ്മദ് കോയ അലങ്കാര മത്സ്യങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് അംഗം ജോയൽ കെ.ജോയി, മുൻ പഞ്ചായത്ത് അംഗം വി.കെ വേണു, ഡോ.വിജയൻ റ്റി.പി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു കെ, ഫിഷറീസ് ഒഫീസർ ആശ ബാബു, പ്രോജക്റ്റ് കോഡിനേറ്റർ ശ്യാം ലാൽ, ശ്രുതി ഇ. എസ്സ് , അക്വാകൾച്ചർ പ്രമോട്ടർ ഗ്രീഷ്മ കെ.ആർ. ,അനിൽ റ്റി.വി എന്നിവർ സംസാരിച്ചു.