Back To Top

August 19, 2024

സാമൂഹ്യ തിന്മകൾക്കെതിരെ സ്ത്രീകളുടെ സംഘടിത ശക്തി ഉയരണം – ഇ. എസ് ബിജിമോൾ

 

പിറവം : സാമൂഹ്യ തിന്മകൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീകളുടെ സംഘടിത ശക്തി ഉയരണമെന്ന് കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജിമോൾ എക്സ് എം.എൽ. എ പറഞ്ഞു. രാജ്യത്ത് പല പ്രദേശങ്ങളിലും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ച് വരികയാണ്.പല ഘട്ടങ്ങളിലും ഇരകൾക്ക് നീതി നിഷേധിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.പിറവത്ത് കേരള മഹിളാ സംഘം നിയോജക മണ്ഡലം പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജിമോൾ. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈ. പ്രസിഡന്റ് കമല സദാനന്ദൻ, ദേശീയ കൗൺസിൽ അംഗം എസ്. ശ്രീകുമാരി, ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ, ജില്ലാ സെക്രട്ടറി താര ദിലീപ്, അംബിക രാജേന്ദ്രൻ, കെ. എൻ ഗോപി, അഡ്വ. ജിൻസൺ വി പോൾ, അഡ്വ. ബിമൽ ചന്ദ്രൻ, സുമയ്യ ഹസ്സൻ, ഡോ. സഞ്ജിനി പ്രതീഷ്, സ്മിത എൽദോസ്, ശാന്ത മണി എന്നിവർ പ്രസംഗിച്ചു.

 

Prev Post

പള്ളിക്കാവ് തട്ടുംപുറത്ത് (പ്ലാക്കാട്ടുകുഴിയിൽ) പി.എൻ. ഗോപാലൻ (93) നിര്യാതനായി

Next Post

സ്വകാര്യ ബസുകൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു.   

post-bars