ഉമ്മൻ ചാണ്ടി ഇന്നും ജനമനസുകളിൽ നിറസാന്നിധ്യമായി ജീവിക്കുന്ന നേതാവ് . മുൻ മന്ത്രി കെ.സി. ജോസഫ്
പിറവം: ജനപ്രീയ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഓർമ്മകളിൽ ഉമ്മൻ ചാണ്ടി എന്ന പേരിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. പിതാവിൻ്റെ സ്മരണകൾക്കു മുന്നിൽ വിതുമ്പലോടെ ഡോ. മറിയ ഉമ്മനും എത്തിയിരുന്നു. ജനമനസുകളിൽ നിറസാന്നിധ്യമായി പ്രിയ നേതാവ് ഉമ്മൻ ചാണ്ടി ഇപ്പോഴും ജീവിക്കുന്നുണ്ടന്ന് കെ.സി. ജോസഫ് പറഞ്ഞു. സ്ത്രികളും, കുട്ടികളുമടക്കം നിരവധി ഒട്ടനവധി പേർ പങ്കെടുത്ത ചടങ്ങിൽ രാജീവ് ഗാന്ധി ഫോറം ചെയർമാനും, മുൻ പിറവം നഗരസഭ ചെയർമാനുമായ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. നിരാലംബരാവർക്കുവേണ്ടി കേരളത്തിലെ കരുതലിൻ്റെ ധനമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെന്ന്, മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. ഡീൻ കുര്യാക്കോസ് എംപി ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയോടൊപ്പം പ്രൈവറ്റ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച പി.എസ്. ശ്രീകുമാർ എഡിറ്റ് ചെയ്ത് പ്രസ്ദ്ധീകരിച്ച ‘ ഉമ്മൻചാണ്ടി ഒരു നിഷ്കാമ കർമയോഗി’ എന്ന പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് മുൻ കൊച്ചി മേയർ സൗമിനി ജയിനിനു നൽകി കെ.സി. ജോസഫ് പ്രകാശനം ചെയ്തു. കെപിസിസി സെക്രട്ടറി അബ്ദുൾ മുത്തലിബ്, വീക്ഷണം എംഡി അഡ്വ. ജയ്സൺ ജോസഫ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ജോർജ് സ്ലീബ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു എം. തോമസ്, കളമ്പൂർ സ്വദേശി ഊട്ടയിൽ ചാത്തനാട്ട് ഡോ. സി.ടി. ചാക്കോ, സംസ്ഥാന വനിത ഫുട്ബോൾ ടീം ക്യാപ്ടൻ ഭാഗ്യ വിനോദ്, നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരിസ്ഥമാക്കിയ ശ്രീയ വി.എസ്., എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ഗോപിക ദേവി എൻ. എന്നിവർക്ക് ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നിർധനായവർക്കുള്ള ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണോദ്ഘാടനം ഡോ. മറിയ ഉമ്മൻ നിർവഹിച്ചു.
അഡ്വ. റീസ് പുത്തൻവീടൻ , തമ്പി പുതുവാകുന്നേൽ, ഫ്രഡി ജോർജ്, കെ.ജെ. ജോസഫ്, കെ.വി. മാത്യു കാരിത്തടത്തിൽ, ഡോ. എ.സി. പീറ്റർ, , വി.ജെ . ജോസഫ്, എൻ.പി. ഏലിയാസ്, ബാബു ജോർജ്,ഷീല ബാബു, , എം. ടി. പൗലോസ്, സണ്ണി മണപ്പാട്ട്, രമാ വിജയൻ, മോളി ബെന്നി, കുര്യൻ പുളിക്കൽ, മറ്റ് കൾച്ചറൽ ഫോറം ഭാരവാഹികൾ സംബന്ധിച്ചു.