Back To Top

July 18, 2024

ഉമ്മൻചാണ്ടി അനുസ്‌മരണ യോഗം നടത്തി.   

 

പിറവം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം പിറവത്ത് വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇതിൻറെ ഭാഗമായി പിറവം പാഴുർ ദേവിപ്പടിയിൽ നടന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു’, ഏലിയാസ് ഈനാകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻറ് അരുൺ കല്ലറക്കൽ ബ്ലോക്ക് ഭാരവാഹികളായ ജയ്സൺ പുളിക്കൽ ടോണി ചെട്ടിയാംകുന്നേൽ നഗരസഭ അംഗങ്ങളായ വത്സല വർഗീസ് മോളി ബെന്നി ,സിറിൽ ചെമ്മനാട്, വിജു മൈലാടിയിൽ , ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ വിവിധ പോഷക സംഘടനാ ഭാരവാഹികൾ സംബന്ധിച്ചു. തുടർന്ന് പുഷ്പാർച്ചനയും പാച്ചോർ വിതരണവും നടന്നു.

Prev Post

സുവിശേഷ യോഗം

Next Post

പ്ലാവ് കടപഴകി വീണ് ഷെഡ് പൂർണമായും തകർന്നു

post-bars