Back To Top

July 18, 2024

ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷിക അനുസ്‌മരണം നടത്തി.

 

 

പിറവം : മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ യോഗം പിറവത്ത്‌ നടത്തി .

മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. ഡി.സി.സി.സെക്രട്ടറി കെ.ആർ.പ്രദീപ്‌കുമാർ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, വിൽസൺ കെ ജോൺ, ഷാജു ഇലഞ്ഞിമറ്റം, സക്കറിയ വർഗീസ്, തോമസ് മല്ലിപ്പുറം, വർഗീസ് നാരേകാട്ട്, കെ.എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിൽ ബ്ലോക്ക്‌ -മണ്ഡലം ഭാരവാഹികൾ, നഗരസഭ കൗൺസിലർമാർ,തുടങ്ങിയവർ സംബന്ധിച്ചു.

കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിറവം മുനിസിപ്പാലിറ്റിയിൽ കോട്ടപ്പുറം,മാമലക്കവല,ദേവിപ്പടി, കക്കാട്,പിറവം ടൗൺ എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു.

Prev Post

ഇല്ലിക്കമുക്കട പാറേകാട്ടുകുഴിയിൽ പെണ്ണമ്മ ചാക്കോ (78) നിര്യാതയായി.

Next Post

സുവിശേഷ യോഗം

post-bars