ഏകദിന കൺവെൻഷൻ
പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ മുളന്തുരുത്തി മേഖലയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന് സമീപം തോമ്മാട്ടേൽ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന കൺവെൻഷൻ നടക്കും. വൈകീട്ട് 6 .30 ഗാന ശ്രുശൂഷ . 7 .30 -ന് ഫാ. ഷമ്മി ജോൺ എരമംഗലം ആമുഖ സന്ദേശം നൽകും. തുടർന്ന് റോയി തടിയൂർ വചന ശ്രുശൂഷ നടത്തും. പരിപാടികൾക്ക് ഫാ. യൽദോസ് പുളിഞ്ചോട്ടിൽ , റോയി പെരിയപ്പുറം എന്നിവർ നേതൃത്വം നൽകും.