ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി പ്രധാന പെരുന്നാൾ കൊടി കയറി.
പിറവം: ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ കൊടി ഉയർത്തി. ഫാ. ഡൈൻ മാത്യു പെരുഞ്ചിറയിൽ സഹകാർമ്മികത്വം വഹിച്ചു. ഡിസംബർ 30ന് രാവിലെ കുന്നത്തുരുത്തേൽ സെന്റ് ജോർജ് ചാപ്പലിൽ വിശുദ്ധ കുർബ്ബാന. വൈകിട്ട് 7ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് പ്രദക്ഷിണം ഓണക്കൂർ പാലം, സെന്റ് ജോൺസ് കുരിശു വഴി കാക്കൂർ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ എത്തി തിരികെ പള്ളിയിലേക്ക്. തുടർന്ന് ആശീവ്വാദം,നേർച്ചസദ്യ ലൈറ്റ് ഷോ. 31 ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് കണ്ടനാട് ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. വൈകിട്ട് 6.45 ന് സന്ധ്യാ പ്രാർഥനയെ തുടർന്ന് സെന്റ് ജോൺസ് കുരിശ് വഴി പെരിയപ്പുറം സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് പ്രദക്ഷിണം. പെരിയപ്പുറം ചാപ്പലിൽ സ്ലീബ മുത്ത്, ലേലം എന്നിവയ്ക്ക് ശേഷം പ്രദക്ഷിണം തിരികെ പള്ളിയിലേക്കും തുടർന്ന് ആശീർവ്വാദവും നേർച്ചസദ്യയും നടക്കും.ജനുവരി ഒന്നാം തീയതി രാവിലെ 9 ന് യു.കെ, ബാംഗ്ളൂർ, മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് സ്ലീബ മുത്ത്, സ്ലീബ എഴുന്നള്ളിപ്പ്, ലേലം, നേർച്ചസദ്യ, സെന്റ് ജോൺസ് കുരിശിങ്കലേക്ക് പ്രദക്ഷിണം.