Back To Top

May 4, 2024

ഓണക്കൂർ സെഹിയോൻ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ കൊടി കയറി .

 

പിറവം: ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും കുടുംബ യൂണീറ്റുകളുടെ റാലിയും നടക്കും.

പെരുന്നാളിന് വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ കൊടിയേറ്റി.

ഇന്ന് മെയ് 5ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് കുർബാന, തുടർന്ന് സ്ലീബാ എഴുന്നള്ളിപ്പ്, ലേലം, ആശീർവ്വാദം, നേർച്ച വിളമ്പ്. വൈകിട്ട് 5.30 ന് മണ്ണാത്തിക്കുളം സെൻ്റ് ജോൺസ് കുരിശിങ്കലിൽനിന്ന് വിവിധ കുടുംബയൂണിറ്റുകളുടെ വർണ്ണ ശബളമായ റാലി പള്ളിയിലേക്ക് നടത്തപ്പെടും. 7 ന് സന്ധ്യാ പ്രാർത്ഥനയെതുടർന്ന് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. തുടർന്ന് വിവിധ ഭക്തസംഘടനകളുടെ വിവിധ കലാപരിപാടികൾ നടക്കും.

 

ചിത്രം :ഓണക്കൂർ സെഹിയോൻ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ കൊടിയേറ്റുന്നു

.

Prev Post

കുടിവെള്ള ദുരുപയോഗത്തിനെതിരെ കർശന നടപടികളുമായി വാട്ടർ അതോറിറ്റി         …

Next Post

ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്രയ്ക്ക് തുടക്കമായി.

post-bars