Back To Top

May 12, 2025

നഗരസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ലോക ബാങ്കിന്റെ 4.90 കോടി രൂപയുടെ സഹായത്തോടെ നടപ്പിലാക്കുന്ന കണ്ണീറ്റുമല മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു

പിറവം: നഗരസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ലോക ബാങ്കിന്റെ 4.90 കോടി രൂപയുടെ സഹായത്തോടെ നടപ്പിലാക്കുന്ന കണ്ണീറ്റുമല മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍ പേഴ്സണ്‍ അഡ്വ.ജൂലി സാബു നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. നിലവിലുള്ള ഖരമാലിന്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുകയും അതിലൂടെ കേരളത്തിലെ പട്ടണങ്ങളും നഗര പ്രദേശങ്ങളും വൃത്തിയുള്ളതും താമസയോഗ്യവുമാക്കി വയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള യൂണിറ്റിനോട് ചേര്‍ന്ന് 3516 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി വിപുലീകരിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി.സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അജേഷ് മനോഹര്‍, എന്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഇ.എം.സാലിഹ, സോഷ്യല്‍ എക്സ്പേര്‍ട്ട് കെ.കെ അജിത്ത്, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ അച്ചു ശേഖര്‍, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Prev Post

പിറവം സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ

Next Post

മുളക്കുളം വടക്കേക്കര ഊഴത്തുമല മഹാദേവക്ഷേത്രംപുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

post-bars