Back To Top

November 30, 2023

പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംസ്‌കാരം നാളെ. നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്.

 

Prev Post

എൻ.ഡി.എ. ജനപഞ്ചായത്ത്‌ നടത്തി.               …

Next Post

കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങളെ സാമ്ബത്തികമായി സഹായിക്കണമെന്ന്…

post-bars