വിഷുവിന് വിഷ രഹിത പച്ചക്കറി- കർഷക സംഘം കൃഷി തുടങ്ങി
പിറവം : കേരള കർഷകസംഘം നേതൃത്വത്തിൽ വിഷുവിന് വിഷ രഹിത പച്ചക്കറി പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം രാമമംഗലം മാമ്മലശേരി കാർത്തികപ്പാടത്ത് നടന്നു. കർഷക സംഘം ജില്ലയിൽ 350 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി ചെയ്യും. എല്ലാ പഞ്ചായത്തിലും വിഷുവിന് രണ്ടു ദിവസം പച്ചക്കറി ചന്തയും നടത്തും.കാർത്തികപ്പാടത്തെ രണ്ടേക്കറിലെ കൃഷിയുടെ നടീൽ
ജില്ല സെക്രട്ടറി എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ആർ അനിൽ കുമാർ അധ്യക്ഷനായി. ട്രഷറർ കെ വി ഏലിയാസ്, സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, ടി കെ മോഹനൻ, സി കെ പ്രകാശ്, പി എസ് മോഹനൻ, എം ആർ സന്തോഷ്, അംബിക തങ്കപ്പൻ,
ജിജോ ടി ഏലിയാസ്, കൃഷി ഓഫീസർ അഞ്ചു പോൾ എന്നിവർ സംസാരിച്ചു
.