Back To Top

December 24, 2023

നിത്യോപയോഗ സാധനങ്ങൾ ഒന്നുമില്ല -പിറവം സപ്ലൈക്കോ ഔട്ട്‌ലെറ്റ്, യു.ഡി.എഫ്. പ്രതീകാത്മകമായി അടച്ചുപൂട്ടി.

 

 

പിറവം : ക്രിസ്തുമസ് അടുത്ത് വരുന്ന സമയത്തും സബ് സിഡി ഇനത്തിൽപെട്ട 13 ഇനം നിത്യോപയോഗ സാധനങ്ങളിൽ ഒന്ന് പോലുമില്ലാത്ത പിറവത്തെ സബർബൻ മാളിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഔട്ട്‌ ലെറ്റ് പ്രതീകാത്മകമായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടി.സപ്ലൈകോ ഔട്ട്‌ ലെറ്റിന്റെ റാക്കുകളിൽ സോപ്പും ,ചീപ്പും, ബാത് റൂം ക്ലീനറും ഉൾപ്പെടെയുള്ള ചില സാധനങ്ങൾ മാത്രമേ നിലവിലുള്ളൂ.. നവ കേരള സദസ്സിനായ് കോടികൾ ധൂർത്തടിക്കുന്നു സർക്കാർ സപ്ലൈകോയിൽ ആവശ്യ സാധനങ്ങൾ പോലും എത്തിക്കാതെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്.ജനങ്ങളുടെ ദൈനം ദിന ജീവിത പ്രശ്നങ്ങളോട് പോലും മുഖം തിരിക്കുന്ന സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു. നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ തോമസ് മല്ലിപ്പുറം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് പി.സി. ജോസ്, യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ ,വിൽ‌സൺ കെ. ജോൺ, എം. എ ജേക്കബ്,പ്രശാന്ത് മമ്പുറത്ത്, ജെയ്സൺ പുളിക്കൽ,വത്സല വർഗീസ്, ജോജിമോൻ ചാര്പ്ലാവിൽ ,വർഗീസ് തച്ചിലുകണ്ടം, സിറിൾ ചെമ്മനട്ട്, വിജു മൈലാടിയിൽ, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Prev Post

ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

Next Post

കെ കരുണാകരൻ അനുസ്മരണം നടത്തി

post-bars