പാഴൂർ പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നിറപൂജ ആഘോഷിച്ചു.
പിറവം: പാഴൂർ പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നിറപൂജ ആഘോഷിച്ചു. നടപ്പുരയിൽ മേൽശാന്തി മനോജ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നിറപൂജയുടെ ഭാഗമായി നടപ്പന്തലിൽ നെൽകതിർ കറ്റകൾക്ക് പ്രത്യേക പൂജ നടത്തി. ക്ഷേത്രാചാരം പ്രകാരം വാദ്യഘോഷങ്ങളോടെ കതിർ കറ്റകൾ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന് മേൽശാന്തിയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം നെൽക്കതിരുകൾ പത്തായപുരയിലും ക്ഷേത്ര സോപാനത്തിലും സ്ഥാപിച്ചു. തുടർന്ന് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു. കീഴ്ശാന്തി ഗിരീഷ് എബ്രാന്തിരി സഹകാർമികനായി. ദേവസ്വം മാനേജർ സി.കെ.വിജയൻ സാന്നിധ്യം വഹിച്ചു.