ഞാറ്റുവേല ചന്ത ഉദ്‌ഘാടനം ചെയ്തു.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനീ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജു പി നായർ, ജൈനി രാജു, ജോർജ് മാണി ,രതീഷ് കെ ദിവാകരൻ,ഷിനി സജി, ലിജോ ജോർജ്, കൃഷി ഓഫീസർ ആശ രാജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബെൻസിലാൽ കെ ആർ, പടശേഖര സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി . ഡബ്ല്യുസിടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ 50 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. കുടുംബശ്രീ , സസ്യ ഇക്കോഷോപ്പ് ഉദയംപേരൂർ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, കൂൺ, റെയ്ഡ് കോ പിറവം,മറ്റ് വിവിധ തരം ഉൽപ്പന്നങ്ങൾ അടങ്ങിയ സ്റ്റാളുകൾ ഉണ്ടായിരുന്നു.