കെ.എസ്.ആർ.ടി.സി. പിറവം – കളമശ്ശേരി മെഡിക്കൽ കോളേജ് ബസ് സർവ്വീസ് ആരംഭിച്ചു
കെ.എസ്.ആർ.ടി.സി. പിറവം – കളമശ്ശേരി മെഡിക്കൽ കോളേജ് ബസ് സർവ്വീസ് ആരംഭിച്ചു
പിറവം: കെ.എസ്.ആർ.ടി.സി. പിറവം ഡിപ്പോയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ബസ് സർവ്വീസ് തുടങ്ങി.
പിറവം ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിച്ചാണ് സർവീസ് തുടങ്ങിയിരിക്കുന്നത്. പിറവം ഡിപ്പോയിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ബസ്സിന്റെ കന്നിയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പിറവം നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.പി സലീം, സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, ബബിത ശ്രീജി, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ സോമൻ വല്ലയിൽ, സി.എൻ സദാമണി, ഡോമി ചിറപ്പുറത്ത്, തമ്പി ഇലവുംപറമ്പിൽ, എ.ടി.ഒ എ.ടി ഷിബു എന്നിവർ പങ്കെടുത്തു. പിറവം ഡിപ്പോയിൽ നിന്നും പുലർച്ചെ 6.20 ന് ആരംഭിച്ചു 8 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ ബസ് എത്തിച്ചേരും. തിരിച്ച് വൈകുന്നേരം 4.40-ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പുറപ്പെടുന്ന ബസ് 6.30 ന് പിറവം ഡിപ്പോയില്‍ എത്തിച്ചേരും.
ചിത്രം: പിറവം-കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഇൻഫോപാർക് കാക്കനാട് വഴി പോകുന്ന ബസ് സർവീസ് അനൂപ് ജേക്കബ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.