നെല്ലാട് – കിഴക്കമ്പലം റോഡ്; ടെണ്ടർ നടപടികൾ പൂർത്തിയായി – രണ്ടാഴ്ചക്കുള്ളിൽ പുനർ നിർമ്മാണം ആരംഭിക്കും
കോലഞ്ചേരി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നെല്ലാട് – കിഴക്കമ്പലം റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പി വി.ശ്രീനിജിൻ എം.എൽ എ.പറഞ്ഞു.ഇതിനായി സർക്കാർ 10.45 കോടി അനുവദിച്ചു ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായ നിർമ്മാണ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. അടുത്ത മാസം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും.എറണാകുളം- തേക്കടി സംസ്ഥാന പാതയിലെ നെല്ലാട് – കിഴക്കമ്പലം റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. നേരത്തെ റോഡ് പുനർനിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാരൻ്റെ നിസഹകരണം മൂലം തടസ്സപ്പെടുകയായിരുന്നു. .
Get Outlook for Android