ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി .
പിറവം .. ആരാധന കേന്ദ്രങ്ങളിലും വിവിധ സമുദായ നേതാക്കളെയും സന്ദർശിച്ച് സൗഹൃദം പങ്കിട്ട് എൻ ഡി എ.കോട്ടയം മണ്ഡലം സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി.ബിജെപി, ബിഡി ജെ എസ് ഭാരവാഹികൾക്കൊപ്പം രാവിലെ പാഴൂർ പെരും തൃക്കോവിൽ മഹാദേവൻ്റെ തിരുനടയിൽ നിന്നാണ് തുഷാർ പിറവം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കും കുറിച്ചത്. ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം ദേവസ്വം മാനേജർ സി.കെ.സന്ദർശ്ശിച്ചു ,ശേഷം അടുത്ത സന്ദർശന സ്ഥലമായ പാഴൂർ പടിപ്പുരയിൽ എത്തി ജോതിഷ പണ്ഡിതൻ സുരേന്ദ്രൻ ജോത്സ്യൻ്റ അടുത്തെത്തി സഹായം അഭ്യർത്ഥിച്ച് മടങ്ങി. തുടർന്ന് പിറവം വലിയ പള്ളി യിലും ,യാക്കോബായ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷം വികാരി മാരും, പള്ളി ട്രസ്റ്റിമാരുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി .തിരക്കിനിടയിലും, മണീടിലെ മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് തുഷാർ കോട്ടയത്തെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയത്..
ബിജെപി മധ്യമേഖല ഉപാധ്യക്ഷൻ എം.എൻ മധു, ജില്ല വൈസ് പ്രസിഡൻ്റ് വി.എസ്.സത്യൻ ,നിയോജക മണ്ഡലം പ്രസിഡൻ്റ് സിജു ഗോപാലകൃഷ്ണൻ, ബിഡി ജെ എസ് സംസ്ഥാന സമതിയംഗം സി.പി. സത്യൻ, ശശി മാധവൻ എന്നിവർക്കൊപ്പമാണ് തുഷാർ വെള്ളാപ്പള്ളി സന്ദർശനം നടത്തി യ ത്
.