Back To Top

May 19, 2024

എൻ സി സി ക്യാമ്പിന് തുടക്കമായി.

 

കോലഞ്ചേരി :മൂവാറ്റുപുഴ എൻ സി സി ബറ്റാലിയന്റെ നേതൃത്വത്തിൽ എൻ സി സി ദശദിന ക്യാമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ തുടക്കമായി .ക്യാമ്പിൽ ഇടുക്കി ,എറണാകുളം ജില്ലകളിലെ വിവിധ കോളേജുകളിലെയും , സ്കൂളുകളിലേയും തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.ഡ്രിൽ, വെപ്പൺ ,യോഗ ,വ്യക്തിത്വ വികാസം ,കരിയർ ഗൈഡൻസ് ,കായികം ,ദുരന്തനിവാരണം എന്നീ മേഖലകളിൽ കേഡറ്റുകൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നുണ്ട് .കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ് റാവു,മൂവാറ്റുപുഴ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ കൃത്ത് കെ നായർ ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ് .കേണൽ രഞ്ജിത് എ.പി ,സുബേദാർ മേജർ ദാരാസിംഗ് ,എൻ സി സി ഓഫീസർമാരായ ജിൻ അലക്സാണ്ടർ ,ബേസിൽ തമ്പി ,ഷാജി വർഗ്ഗീസ് ,ജോബി ജോർജ്ജ് ,കെ .കൃഷ്ണകുമാർ ,മിനി സി എൻ ,എന്നിവർ നേതൃത്വം നൽകുന്നു.

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സി ബി എസ് ഇ പന്ത്രണ്ടാം…

Next Post

മാലിന്യ വിമുക്ത നവ കേരളത്തിൻറെ ഭാഗമായി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

post-bars