നാലമ്പല ദർശനം – കെ.എസ്.ആർ.ടി.സി. ബസ്സ് സർവീസുകൾ ആരംഭിക്കണം – അനൂപ് ജേക്കബ് എം.എൽ.എ.
പിറവം : പിറവം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നാലമ്പലങ്ങളില്‍ ദര്‍ശനത്തിനായി ഭക്തരുടെ സuകര്യാര്‍ത്ഥം കര്‍ക്കിടക മാസം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് അനൂപ് ജേക്കബ് എം.എല്‍.എ കത്ത് നല്‍കി. മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം, മേമ്മുറി ശ്രീ ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല ക്ഷേത്രങ്ങള്‍. പരമ്പരാഗത ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനായി വിശ്വാസികള്‍ക്ക് നാലമ്പല ദര്‍ശനം സുഗമമാകുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു. ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ-ക്ക് മാമ്മലശ്ശേരി ശ്രീരാമസ്വാമി ദേവസ്വം ട്രസ്റ്റ് നിവേദനം നല്‍കിയിരുന്നു.