നഗരസഭ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
പിറവം : നഗരസഭ ലൈബ്രറിക്ക് അനൂപ് ജേക്കബ് എം എൽ എ യുടെ ഫണ്ടിൽ നിന്നുംഅനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ കൈമാറി. നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം എൽ എ നഗരസഭ ചെയർപേഴ്സൺ എലിയാമ്മ ഫിലിപ്പിന് പുസ്തകങ്ങൾ കൈമാറി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ പി സലിം, കൗൺസിലർമാരായ രാജു പാണാലിക്കൽ, വത്സല വർഗീസ്, തോമസ് മല്ലിപ്പുറം, പ്രശാന്ത് ആർ, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയർ സംബന്ധിച്ചു.