മുല്ലപ്പെരിയാർ ഡാം ഡീ-കമ്മിഷൻ ചെയ്യണം -ജനകീയ സദസ്സ് .
പിറവം: 128 വർഷത്തിലധികം ആയുസ് പേറുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ-കമ്മീഷൻ ചെയ്ത് അറുപത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന – തമിഴ്നാട് ഗവൺമെൻ്റ്കൾ ഇനിയും വൈകരുതെന്ന് സേവ് കേരള ബ്രിഗേഡ് അധ്യക്ഷനും മുല്ലപ്പെരിയാർ സമരനായകനുമായ അഡ്വ. റസ്സൽ ജോയി ആവശ്യപ്പെട്ടു.. പ്രിയദർശിനി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ജന ജാഗ്രതാ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റസ്സൽ ജോയി .കൾച്ചറൽ ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം അധ്യക്ഷത വഹിച്ചു. വിൽസൺ കെ ജോൺ സദസ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.സി.ജോസ് ,അരുൺ കല്ലറയ്ക്കൽ ,ജോർജ് നെടിയാനിക്കുഴി ,തോമസ് മല്ലിപ്പുറം ഷാജു ഇലഞ്ഞി മറ്റം ,,ജയ്സൺ പുളിയ്ക്കൽ ,വിജു മൈലാടിയിൽ ,ഏലിയാസ് ഈനാകുളം ,ജയിംസ് കുറ്റിക്കോട്ടയിൽ ,പ്രദീപ് കൃഷ്ണൻകുട്ടി,വി വി സത്യൻ ,അനീഷ് പിറവം, കെ.എസ്.വത്സകുമാർ, സാജു കുറ്റിവേലി, എന്നിവർ പ്രസംഗിച്ചു.