മുളന്തുരുത്തി അഗ്നി രക്ഷാ നിലയം ലോക പരിസ്ഥിതി ദിനം ആചരിച്ചു.
പിറവം : മുളന്തുരുത്തി അഗ്നി രക്ഷാ നിലയം ലോക പരിസ്ഥിതി ദിനം ആചരിച്ചു. അഗ്നി രക്ഷാ നിലയ വളപ്പിൽ വൃക്ഷ തൈ നട്ട് കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി കൃഷി ഓഫീസർ ആശാ രാജ് ആർ.പി. നിർവ്വഹിച്ചു. വൃക്ഷ തൈകളുടെ വിതരണവും കൃഷി ഓഫീസർ നടത്തി.അസി:സ്റ്റേഷൻ ഓഫീസർ ഇസ്മായിൽ ഖാൻ അധ്യക്ഷത വഹിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വി.പി.സുനിൽ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ കെ.ഡി.ബൈജു, നിലയത്തിലെ ജീവനക്കാർ, ആപദ് മിത്ര അംഗങ്ങൾ,സിവിൽ ഡിഫൻസ് അംഗങ്ങൾ,, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.