Back To Top

May 12, 2025

മുളക്കുളം വടക്കേക്കര ഊഴത്തുമല മഹാദേവക്ഷേത്രംപുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

 

പിറവം: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ മുളക്കുളം വടക്കേക്കര ഊഴത്തുമല മഹാദേവക്ഷേത്രം നാടിന് സമർപ്പിച്ചു.

താന്ത്രിക കുലപതി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി ക്ഷേത്രസമർപ്പണം നടത്തി. തന്ത്രി മണയത്താറ്റ് പ്രകാശൻ നമ്പൂതിരി, മേൽശാന്തി അനീഷ് എമ്പ്രാന്തിരി എന്നിവർ കാർമികത്വം നൽകി.

ക്ഷേത്രത്തിലെ ശ്രീകോവിലടക്കം പുതുക്കിപ്പണിത് ചെമ്പ് മേഞ്ഞ് നമസ്കാരമണ്ഡപം, ചുറ്റമ്പലം, തിടപ്പിള്ളി, നടപ്പന്തൽ, പ്രദക്ഷിണവഴി തുടങ്ങിയവയുടെ നിർമാണം പൂർത്തിയായി. ശ്രീകോവിൽ ചുമർ പാരമ്പര്യ ശൈലിയിൽ ചുവർ ചിത്രങ്ങളെഴുതി കമനീയമാക്കിയിട്ടുമുണ്ട്. ഇതോടനുബന്ധിച്ച

നടന്ന സാംസ്ക്കാരിക സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പുനരുദ്ധാന കമ്മറ്റി രക്ഷാധികാരി ടി.പി വിജയൻ അധ്യക്ഷനായി. പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തന്ത്രി മനയത്താറ്റ് പ്രകാശൻ നമ്പൂതിരി,നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു , വൈസ് ചെയർമാൻ കെ.പി സലിം, മുൻ ചെയർമാൻ സാബു കെ.ജേക്കബ്, ആർ, ശ്യാംദാസ്, ഷമി പി.എസ്, അഡ്വ.അരുൺ ജനാർദ്ദനൻ, വി.പി. വിജയൻ, ഉഷാ രാജശേഖരൻ, ചെറായി രാജു, പിറവം പോലീസ് സബ് ഇൻസ്‌പെക്ടർ കെ. എസ് ജയൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പ്രശാന്ത് മമ്പുറത്ത്, ഡോ. അജേഷ് മനോഹർ, മുളക്കുളം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഡോമി ചിറപ്പുറത്ത്, എന്നിവർ സംസാരിച്ചു. മേയ് 14-ന് രാവിലെ 8.15-നും 10.20-നുമിടിയിലാണ് ബ്രഹ്മ കലശാഭിഷേകം. തുടർന്ന് ഉച്ചപൂജ, ഉപദേവന്മാർക്ക് കലശാഭിഷേകം, 12.30-ന് മഹാപ്രസാദ ഊട്ട് എന്നിവയുണ്ട്.

 

ചിത്രം: മുളക്കുളം വടക്കേക്കര ഊഴത്തുമല മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ചു നടന്ന

സാംസ്ക്കാരിക സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയുന്നു

Prev Post

നഗരസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി…

Next Post

കോട്ടയം കുമരകം എറണാകുളം പുതിയ ഇടനാഴി ഫ്രാൻസിസ് ജോർജ് എം.പി. സന്ദർശനം നടത്തി.

post-bars