Back To Top

January 18, 2024

മുളക്കുളം കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് കൊടിയേറി.

 

 

പിറവം: പരിശുദ്ധ മാതാവിൻ്റെ നാമധേയത്തിൽ സ്ഥാപിതമായ മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് മുൻ ചിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്‌ കൊടിയേറ്റി. ഇടവക വികാരി ഫാ.തോമസ് ആയലൂക്കുന്നേൽ, ഫാ.ജോസ് പെരിങ്ങാമലയിൽ, ഫാ.ജോസഫ് പെരിയപ്പുറം, ഫാ.പോൾ തേനേത്ത്‌, ഫാ.ജോൺ കൂവപ്പാറയിൽ കൈക്കാരൻമാരായ ജോർജ് ചിറപ്പുറം, ഷാജി പെരിയപ്പുറം, ടെന്നിസൺ പാറേക്കാട്ടിൽ, ജോബി കദളിക്കാട്ടിൽ, പ്രസുദേന്തി മോളി ജോസഫ് പെരിയപ്പുത്ത്‌ തുരുത്തേൽ എന്നിവർ സന്നിഹിതരായി.

കൊടിയേറ്റിന് മുന്നോടിയായി വിവിധ വാർഡുകളിൽ നിന്നുള്ള അമ്പുപ്രദക്ഷിണം കല്ലുമട കുരിശുപള്ളിയിൽ സംഗമിച്ചശേഷം ആഘോഷമായ അമ്പുപ്രദക്ഷിണം തലപ്പള്ളിയിലേക്ക് നടന്നു.

ഫാ.തോമസ് കടുത്താനത്തിന്റെ കാർമികത്വത്തിൽ

വി.കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. തുടർന്ന് സെമിത്തേരി സന്ദർശനം. വൈകിട്ട് വയലിൻ ഫ്യൂഷൻ മെഗാഷോ നടന്നു.

 

ജനുവരി 19,20 ദിവസങ്ങളിലാണ് പ്രധാന തിരുന്നാൾ. ജനുവരി 19 ന് രാവിലെ 6.15 ന് തിരുസ്വരൂപപ്രതിഷ്ഠ, ഫാ.ജോസ് പെരിങ്ങാമലയിലിന്റെ കാർമികത്വത്തിൽ വി.കുർബാന എന്നിവ നടക്കും.

വൈകുന്നേരം 4 ന് വി.കുർബാനയ്ക്ക് ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസ് വികാരി ഫാ.മാത്യു വെണ്ണായപ്പിള്ളിൽ കാർമികത്വം വഹിക്കും.

തുടർന്ന് 5.30 ന് കല്ലുമട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തിരുസ്വരൂപ എതിരേൽപ്, ലദീഞ്ഞ്. പിറവം ചെറുപുഷ്പം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിയാംപടിക്കൽ തിരുന്നാൾ സന്ദേശം നൽകും.

തുടർന്ന് 7.15 ന് പള്ളിപ്പടി കുരിശ് പള്ളിയിലേക്കും തലപ്പള്ളിയിലേക്കും മെഴുകുതിരി പ്രദക്ഷിണം. സമാപന പ്രാർത്ഥന എന്നിവ നടക്കും. ഫാ.ജോസഫ് പെരിങ്ങമലയിൽ കാർമികത്വം വഹിക്കും.

ജനുവരി 20 ന് രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്. തലശ്ശേരി അതിരൂപത മീഡിയ അപ്പോസ്റ്റോലേറ്റ് ഡയറക്ടർ ഫാ.ജോൺ കൂവപ്പാറ, റവ.ഫാ ജസ്റ്റിൻ കാരിക്കത്തറ എന്നിവർ കാർമികത്വം വഹിക്കും.

 

തുടർന്ന് 9.30 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസയ്ക്ക്

നവ വൈദികരായ ഫാ. തോമസ് മധുരപ്പുഴ, ഫാ. ജോൺ മണാങ്കൾ, ഫാ. സെബാസ്റ്റ്യൻ,ചെരിപുറം, ഫാ.ജോസഫ് വല്ലൂത്തടത്തിൽ, ഫാ. ജോസഫ് കോനൂക്കുന്നേൽ, ഫാ.തോമസ് പരിയാത്ത്, ഫാ. ആന്റണി നങ്ങാപറമ്പിൽ, ഫാ. തോമസ് കിഴക്കേക്കര, ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ, ഫാ. ജോസഫ് തയ്യിൽ, ഫാ.ജെയിംസ് ആണ്ടാശ്ശേരി, ഫാ.മാത്യു പനങ്ങാട്ട്, ഫാ.ജോസ് പൊയ്യാനി എന്നിവർ കാർമികത്വം നൽകും. 11.30 ന് പ്രദക്ഷിണം.1 മണിക്ക് ഫാ.എമ്മാനുവേൽ പെരിയപ്പുറത്തിന്റെ കാർമികത്വത്തിൽ സമാപന ആശിർവാദം എന്നിവ നടക്കും.

Prev Post

സുവിശേഷ യോഗം

Next Post

രാമമംഗലം നാനാക്കുഴിയിൽ ശാന്ത എസ്. നായർ (65) അന്തരിച്ചു

post-bars