ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ മുഹറം റിബേറ്റ് സെയിൽ ആരംഭിച്ചു.
കൂത്താട്ടുകുളം : ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ മുഹറം റിബേറ്റ് സെയിൽ ആരംഭിച്ചു. കേരള സംസ്ഥാന ഖാദി ബോർഡ് സംസ്ഥാന വ്യാപകമായി 30% റിബേറ്റിൽ ജൂലൈ 10 മുതൽ ജൂലൈ 15 വരെ നടന്നുവരുന്ന റിബേറ്റ് സെയിനോടനുബന്ധിച്ചാണ് കൂത്താട്ടുകുളത്തെ ഷോറൂമിൽ റിബേറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്.
റിബേറ്റ് സെയിലിന്റെ ഉദ്ഘാടനം സംസ്ഥാന ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ നിർവഹിച്ചു.
കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി അധ്യക്ഷത വഹിച്ചു.റിബേറ്റ് സെയിലിന്റെ ആദ്യവില്പന ഷോറൂം മാനേജർ എൻ.ജി.റിൻസി – വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിൻ സെക്രട്ടറി ബസന്ത് മാത്യുവിന് നൽകി നിർവഹിച്ചു.
വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ, സി.ജെ മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അനിൽ കരുണാകരൻ, ഹൗസിംഗ് സഹകരണ സംഘം അംഗം മർക്കോസ് ഉലഹന്നാൻ, പൊതുപ്രവർത്തകനും ഖാദി ഉപഭോക്താവുമായ എ.കെ. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഷോറൂം മാനേജർ എൻ.ജി.റിൻസി സ്വാഗതവും ഗവൺമെന്റ് ആയുർവേദ ഉപദേശക സമിതി അംഗം കെ.ജെ.സ്കറിയ നന്ദിയും പറഞ്ഞു.
ഫോട്ടോ : കൂത്താട്ടുകുളം ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിലെ മുഹറം റിബേറ്റ് സെയിൽ സംസ്ഥാന ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.