മിസ്റ്റർ ഇന്ത്യ , ഡുഡു ആന്റണിക്ക് പിറവത്ത് സ്വീകരണം നൽകി
പിറവം: മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് പിറവത്ത് ഉജ്വല സ്വീകരണം നൽകി. വേൾഡ് ഫിറ്റ്നസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടേയും, പിറവം പൗരാവലിയുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അറ്റ്ലാന്റിക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ഡോ. അജേഷ് മനോഹർ, ഫിറ്റ്നസ് ഫെഡറേഷൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് പ്രമോദ് മാളിയേക്കൽ, ജോമോൻ പിറവം, സ്റ്റാൻലി ജോഷി, രഞ്ചിത് കൊച്ചി, ജിഷ്ണു സജി, ടോണി പീറ്റർ , വർഗീസ് പൂഞ്ചോലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പിറവം കരവട്ടെ കുരിശിന് സമീപം അറ്റ്ലാന്റിക് ബിൽഡിംഗ്സിലെ അസ്റ്റിർ ജിനേഷ്യം ട്രെയിനറായ ഡുഡു ആന്റണിയാണ് ഒന്നരാഴ്ച മുമ്പ് രാജസ്ഥാനിലെ ജയ്പൂരിലെ നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ നാഷണൽ മീറ്റിൽ മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാർച്ചിൽ യുഎസിൽ നടക്കുന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ ഡുഡു ആന്റണി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.