ആമ്ബല്ലൂര്‍ പഞ്ചായത്തിലെ വിരിപ്പച്ചാല്‍ പാടശേഖരത്തിലെ മോട്ടോര്‍പ്പുര രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറി
ളന്തുരുത്തി: ആമ്ബല്ലൂര്‍ പഞ്ചായത്തിലെ വിരിപ്പച്ചാല്‍ പാടശേഖരത്തിലെ മോട്ടോര്‍പ്പുര രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറി.മോട്ടോര്‍പ്പുര പുതുക്കി പണിയാൻ പൊളിച്ചിട്ടിരിക്കുകയാണ്.
കൃഷിയിറക്കുന്നതിന് മുന്നോടിയായി മോട്ടോറും മറ്റു സാമഗ്രികളും നിലവിലെ ഷെഡില്‍ ഉറപ്പിക്കാൻ തയാറെടുക്കുമ്ബോഴാണ് സാമൂഹികവിരുദ്ധ ശല്യം. മോട്ടോര്‍പ്പുരയുടെ ചുറ്റും മദ്യക്കുപ്പികളാണ്. പാടത്തേക്ക് ചില്ലുകുപ്പികള്‍ എറിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കുലയറ്റിക്കര തൊള്ളിക്കരി ഗോപാലന്റെയും തൊള്ളിക്കരി ശശിയുടെയും കാല്‍ കുപ്പിച്ചില്ലു കൊണ്ട് മുറിഞ്ഞ് സ്റ്റിച്ചിടേണ്ടി വന്നിട്ടുണ്ട്. അടിയന്തര നടപടി വേണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.