Back To Top

April 17, 2025

എം.എൽ.എ. യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചെള്ളക്കപ്പടി ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രിയിലെ പേ വാർഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു.

കൂത്താട്ടുകുളം : എം.എൽ.എ. യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചെള്ളക്കപ്പടി ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രിയിലെ പേ വാർഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു.

 

നഗരസഭ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മുൻ ഡോക്ടർമാരെ ആദരിച്ചു. വാർഡ് കൗൺസിലർ ജിജോ ടി. ബേബി, സ്‌ഥിരം സമിതി അധ്യക്ഷരായ ഷിബി ബേബി, പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ ലിസി ജോസ്, ബേബി കീരാന്തടം, അനിൽ കരുണാകരൻ, സി.എ.തങ്കച്ചൻ, റോബിൻ ജോൺ, ഭാസ്കരൻ പി സി ,സാറ ടി എസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളയ ഫെബീഷ് ജോർജ്, ബിജോ പൗലോസ്, എൻ.കെ.ചാക്കോച്ചൻ, റ്റി.തങ്കച്ചൻ, തൊമ്മച്ചൻ തേക്കുകാട്ടിൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഡോകുമാരി രജനി നന്ദി അർപ്പിച്ചു.

 

3 പേവാർഡ് മുറികൾ, 1 ഡ്യൂട്ടി റൂം, 1 ട്രീറ്റ്‌മെന്റ് റൂം എന്നിങ്ങനെ ആധുനിക സൗകര്യത്തോടെയാണ് പണി പുർത്തീകരിച്ചിട്ടുള്ളത്.

 

ഫോട്ടോ : ചെള്ളക്കപ്പടി ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രിയിലെ പേ വാർഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു

Prev Post

പാഴൂർ തൂമ്പാപുറത്ത് പൈലി പൗലോസ് (92) നിര്യാതനായി

Next Post

വിഷു വിളക്ക്- പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ നാളികേരം തൂളിച്ചു

post-bars