തിരുമാറാടി പഞ്ചായത്തിലെ കുറ്റത്തിനാല്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്മ്മാണോദ്ഘാദാനം സെപ്റ്റംബര്‍ മാസം 14 നു മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും.
തിരുമാറാടി : ജലസേചന വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി പഞ്ചായത്തിലെ കുറ്റത്തിനാല്‍ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്മ്മാണോദ്ഘാദാനം സെപ്റ്റംബര്‍ മാസം 14 നു മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
പമ്പ് ഹൗസ് – ജല സംഭരണി എന്നിവയുടെ നിര്‍മ്മാണം, കുളം നവീകരിക്കല്‍, ഇലക്ട്രിഫിക്കേശന്, മൈക്രോഇറിഗേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ എംവിഐപി പദ്ധതിക്ക് സമീപവും പരിസരത്തുമായി സ്ഥിതി ചെയ്യുന്ന 150 ഓളം ഏക്കര്‍ ഭൂമി കാര്‍ഷിക പ്രവൃത്തികള്‍ക്ക് ഉപയുക്തമാക്കാന്‍ കഴിയും. ശക്തമായ വരള്‍ച്ചയെ അതിജീവിക്കുവാനും കൃഷികള്‍ വര്‍ദ്ധിപ്പിക്കുവാനും ഇതിലൂടെ സാധിക്കും. ജല ലഭ്യത സംബന്ധിച്ച് കര്‍ഷകര്‍ക്കുണ്ടായിരുന്ന ആശങ്കള്‍ക്ക് പരിഹാരമാകുമെന്നും എം.എല്‍.എ അറിയിച്ചു. പിവിസി പൈപ്പിലൂടെ പദ്ധതി പ്രദേശങ്ങളായ നിര്‍ദ്ദിഷ്ട്ട കൃഷി ഭൂമിയിലേക്ക് പൈപ്പ് ലൈന്‍ നീട്ടുകയും അവിടെ മൈക്രോ ഇറിഗേഷന്‍ സൗകര്യം ഒരുക്കുകയും ചെയ്യുക എന്നത് പദ്ധതി ലക്ഷ്യം വെക്കുന്നു. ഏറ്റവും അനിവാര്യമായ വെള്ളം വേണ്ട സമയത്ത് 8 മണിക്കൂര്‍ വരെ ജലസേചനം നടത്താന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. വേനല്‍ക്കാലത്ത് ജല ലഭ്യത എംവിഐപി കനാല്‍ വഴി ലഭിക്കുന്ന ജലമായിരിക്കും. അത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇതിനോടനുബന്ധിച്ച് മണ്ണത്തൂര്‍, കുറ്റത്തിനാല്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ഈ പദ്ധതി വിപുലീകരിക്കാനുള്ള നടപടി അടുത്ത ഘട്ടമായി സ്വീകരിക്കും. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ആണ് ഈ പദ്ധതി ആരംഭിച്ചത്. രണ്ടാമത് നടപ്പിലാക്കുന്നത് തിരുമാറാടിയിലാണ്. 527 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. കോണ്‍ട്രാക്ട് തുക 498 ലക്ഷം രൂപയാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ആണ് ഈ പദ്ധതി ആദ്യം ആരംഭിച്ചത്. രണ്ടാമത്തേതാണ് തിരുമാറാടിൽ ആരംഭിക്കുന്നത്.